Tuesday, December 5, 2006

കാറ്റു വിശുന്നൂ......


ഒരു ഞെട്ടല്‍,
ഇമ ചിമ്മി,യുമിനീരിറക്കി
തരുനിരകളുലയുന്നു..
കാറ്റു വീശുന്നൂ.....

വിരലുകളണമുറിയുമീണങ്ങളില്‍
നിജ ശരമുനകളാഴ്ത്തുന്നു
നിദ്ര മുറിയുന്നു

മുറുകാതെ മുറുകിയുറയുന്ന ബന്ധനം
ചെറുചൂടിലുരുകുന്നു
കാടു കരയുന്നു

പരിചയം
തകരുന്ന സ്വപ്നങ്ങള്‍തന്‍
സ്വര്‍ണ്ണ പരിചയോടേല്‍ക്കുന്നു

ഇരുളിന്‍ പുതപ്പാരു നീക്കുന്നു
സിരകളിലൊരു നാളമാളുന്നു
നിഴല്‍ ചിരിക്കുന്നു

കരളില്‍
കരുണയും കലിയു,മീര്‍ഷ്യയും
കരകള്‍ തേടുന്നു
കരഞ്ഞു പിന്‍‌വാങ്ങുന്നു

ഘടികാരസൂചികളില്‍
മായുമക്കങ്ങളില്‍
നെടിയ നിശ്വാസമോടെ
അടരുന്നു കാലവും.

ഇനി,
ദീര്‍ഘനിന്ദയും വെറുപ്പും
പൊറുക്കാത്ത ശനിശ്ശാപവചനങ്ങളും
വിടര്‍‌മിഴികളും
ഇടറുന്ന വാക്കുകളും
തുടര്‍‌നാടകത്തിന്റെ
അന്ത്യതിരശ്ശീലയും....

31-01-1991

4 comments:

Anonymous said...

nalla work.........vakkukalkku nalla niyanthranam....manoharam..all the best

Anonymous said...

iniyuminiyum viriyatte...vaakukal.....projjola..
maameee....mano mandalathi.........

iniyuminiyum kiniyatte,,,,vakkukal....thenooru..
mee.........mano mukurathil........

Raji Chandrasekhar said...

അജ്ഞാത സുഹ്രുത്തെ,
ധൈര്യമായി , മൂടുപടമഴിച്ചെറിയൂ....

sreejith said...

iniyum ithu pole nalla nalla kavithakal ezhuthanam