Saturday, December 23, 2006

നമുക്കു സ്നേഹത്തില്‍ കുളിച്ചിടാം....

നമുക്കു സ്നേഹത്തില്‍ കുളിച്ചിടാം

മുഷിഞ്ഞ വസ്ത്രങ്ങളുരിഞ്ഞു മാറ്റുക
വിഷക്കറയൂറി നിറഞ്ഞതെങ്കിലും
തണുത്ത വെള്ളത്തിലുലച്ചെടുക്കുക
കഴിഞ്ഞ കാലത്തിന്‍
‍മടുപ്പുകളൊക്കെ
കുതിര്‍ന്നലിയട്ടെ

ഒരിറ്റു നീരിനായ്‌ കരയും പൈപ്പു
നാം തുറക്കേണ്ട
പത്രം നിറയ്ക്കുവാനെന്തെ
മിഴിനീരില്ലെന്നോ

ചുരുട്ടി മുഷ്ടികളുശിരോടെ വീശി
വിളിച്ചതിന്‍ ഫലംവെറുതെയായല്ലൊ

കുളങ്ങള്‍, തോടുകള്‍‌‍
കിണറുക-
ളൊക്കെ മറഞ്ഞുപോയ്‌
ഭൂതകഥകളിലെങ്ങോ...
നമുക്കു കോരുവാ-
നൊരുനാളുംതീരാതുറവിടും ദുഃഖം
കരളിലുണ്ടല്ലൊ

വെളുത്ത മേലാളര്‍ വിദഗ്ദ്ധഹസ്തത്താല്‍
വിതയ്ക്കും സൗന്ദര്യ നരക ചൂഷണം
കഴുകി നീക്കുക

അവയവം തോറും
സ്വതന്ത്ര ഭാവങ്ങള്‍
പതഞ്ഞു പൊങ്ങട്ടെ
കുമിള പോകട്ടെ
തുടയ്ക്കുക ദേഹം
നിശിത സത്യങ്ങള്‍
കണിയൊരുക്കുന്നു

വിയര്‍ക്കുന്നോ
നോക്കൂ
വിയര്‍പ്പിന്‍ ഗന്ധത്തില്‍
കുരുത്തിടും സ്നേഹം
വിലയെഴുന്നതായതൊന്നുമാത്രം

വരൂ
വെളിച്ചം നമ്മുടെവരവു കാക്കുന്നു
നമുക്കു സ്നേഹത്തില്‍ കുളിച്ചിറങ്ങിടാം

1 comments:

Raji Chandrasekhar said...

മുഷിഞ്ഞ വസ്ത്രങ്ങളുരിഞ്ഞു മാറ്റുക
വിഷക്കറയൂറി നിറഞ്ഞതെങ്കിലും
തണുത്ത വെള്ളത്തിലുലച്ചെടുക്കുക
കഴിഞ്ഞ കാലത്തിന്‍
‍മടുപ്പുകളൊക്കെ
കുതിര്‍ന്നലിയട്ടെ