തുളസീദളങ്ങള്‍
തുളസിയിലയടര്‍ത്തീ,യര്‍ച്ചനയ്ക്കെന്നുമെന്നും
ദളമൊരിതളുപോലും ബാക്കിയില്ലെന്റെയുള്ളില്‍
കളമൊഴിരവപൂരം ദൂരെമാവിന്റെ സ്വപ്നം
ഗളമതിലൊരു സര്‍പ്പം പോലെ ജീവന്‍ പിടഞ്ഞൂ
കരഗത,മകലത്തെത്താരകള്‍, ചന്ദ്രബിംബം
വിരവിലരികിലായ് തീബോംബുകള്‍, പോര്‍വിമാനം
കരളി,ലലിവകന്നൂ നീള്‍മിഴിപ്പൊയ്ക വറ്റീ
നരകമലയലയ്ക്കും നാളുകള്‍ വന്നു ചേര്‍ന്നൂ
നിഴലിനു,മതി ദാഹം സ്വപ്നദേശത്തിലെത്താന്‍
വഴികളറിയുവാനും കാലുറപ്പിക്കുവാനും
മിഴിയിണയിമപൂട്ടാന്‍ നേരമില്ലീ ജഗത്തി-
ന്നഴലുകളറിയാനൊന്നാശ്വസിപ്പിക്കുവാനും.
0 comments:
Post a Comment