Sunday, July 15, 2007

ഇതു വെറും സ്നേഹം


ഇതു വെറും സ്നേഹം......

ഇനിയു,മോരോരോ
മിഴിമുനകളില്‍
മൊഴിപ്പിണക്കത്തില്‍
നിറവൊളികളില്‍
നിനക്കു ഞാനിതു
പകര്‍ത്തിവയ്ക്കുന്നു.

ത്രസിക്കും കോശങ്ങള്‍-
ക്കകത്തളങ്ങളില്‍
മനസ്സില്‍ പ്രാണന്റെ
പ്രണയതന്ത്രിയില്‍
നിനക്കു ഞാനിതു
പകര്‍ന്നു നല്കുന്നു.

15-07-07

0 comments: