ജനാലയ്ക്കപ്പുറം
ഉച്ചമയക്കത്തിലാണ്ട പ്രകൃതി
അങ്ങിങ്ങുലഞ്ഞഴിഞ്ഞ ഉടയാടകള്‍
മാറിലെ പച്ചയുടുപ്പില്‍
കാറ്റിന്റെ വിറയ്ക്കുന്ന കൈയ്യുകള്‍
ഇടയ്ക്കിടെ മലയുടെ വയര്‍ മടക്കുകള്‍
സൂര്യ കരങ്ങളെവിടെയും നീളുന്നു
ഉള്ളിലൊരു കൊടുങ്കാറ്റു വീശുന്നു
മരച്ചുവട്ടില്‍ വെയിലിന്റെ കുഞ്ഞുങ്ങള്‍
"കൊള്ളാം......കൊള്ളാം...!"
ഇലച്ചാര്‍ത്തുകള്‍ തലയാട്ടുന്നു
"ഞങ്ങള്‍ കാണുന്നുണ്ട്...!"
നീലാകാശത്ത് ഒരു തുണ്ട് പുഞ്ചിരി.
തണലിന്റെ കുളിര്‍മഴ.
വിരലുകളിലിളം കാറ്റുരുമ്മുന്നു.
5 comments:
ഉച്ചമയക്കത്തിലാണ്ട പ്രകൃതി
അങ്ങിങ്ങുലഞ്ഞഴിഞ്ഞ ഉടയാടകള്‍
മാറിലെ പച്ചയുടുപ്പില്‍
കാറ്റിന്റെ വിറയ്ക്കുന്ന കൈയ്യുകള്‍
:)
“മരച്ചുവട്ടില്‍ വെയിലിന്റെ കുഞ്ഞുങ്ങള്‍ “
നന്നായിട്ടുണ്ട്...
:)
നന്നായിട്ടുണ്ട്..
i like it
anees kodiyathur
www.kodiyathur.com
ഇത്തിരിവെട്ടം, ശ്രീ, anees kodiyathur നന്ദിയുണ്ട്. വായിച്ചതിനും അഭിപ്രായിച്ചതിനും.
Post a Comment