വരികള്‍ക്കിടയില്‍

വീണയുടെ വെണ്ണ കണ്ടു.
ഭാഷ വെണ്ണ പോലെയാകണം. അപ്പോഴേ കണ്ണനിഷ്ടമാകൂ. ഇഷ്ടമായാല്‍ അവന്‍ മോഷ്ടിച്ചു കൊണ്ടു പോയ്ക്കോളും.

സ്വപ്നം ചുണ്ടിനും ചുണ്ടിനുമിടയില്‍ വാര്‍ന്ന് ചിതറിപ്പോകുന്ന ചുംബനം.---കവിത കവിയുടെ കരുത്താണ്, മനു കരുത്തനായ കവിയും

വേണുവിന്റെ പാദസരങ്ങള്‍‍ കിലുക്കി കുസൃതികാട്ടിയോടുന്ന വരികള്‍ വായിച്ചു തീര്‍ന്നപ്പോള്‍.... "വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. " വേണു, കഥ നല്ല കെട്ടുറപ്പുള്ളതായി മാറുന്നുണ്ട്. അഭിനന്ദനങ്ങള്‍..

നല്ല ഗദ്യ,മെഴുതാന്‍ എളുപ്പമല്ല. സൂര്യഗായത്രി സരളവും മനോഹരവുമാണ്. അനായാസമായ ഗദ്യ രചനയുടെ രഹസ്യമെന്തായിരിക്കും....?


"ഞാന്‍ ഒരു എഴുത്തുകാരിയല്ല - എന്നാലും ഒരു കൈ നോക്കാം" എന്ന പ്രഖ്യാപനത്തോടെ എത്തുകയും എഴുതുകയും ചെയ്യുന്ന ഒരാള്‍ ശരണ്യ