പനയോലകള്‍ മറിച്ചു നോക്കുമ്പോള്‍

പനയോലകള്‍

ആദ്യ കാല്‍വെപ്പ്‌ ഇങ്ങനെയായിരുന്നുവല്ലൊ,,,

"ഇത്‌ ഒരു തുടക്കം. ഒരീസം ഞാന്‍ തിരിച്ചു വരും. ഇമ്മിണി നേരം കിട്ടട്ടെ."

എന്നിട്ട് നേരം കിട്ടിയപ്പോഴോ,, ദേ കിടക്കുന്നു, കിടിലന്‍ തിരിച്ചുവരവ്.

പദങ്ങള്‍ക്കൊപ്പം പടങ്ങള്‍ കൊണ്ടും മനസ്സുകളെ മയക്കിയെടുക്കുന്ന മാന്ത്രിക വിദ്യ.
ചെറിയ വരികളില്‍ പോലും (കമന്റുകള്‍ക്കുള്ള മറുപടികളിലുള്‍പ്പെടെ) ഉള്‍ക്കരുത്തും ആര്‍ദ്രതയും വഴിഞ്ഞൊഴുകുന്നു.

വിശാലമനസ്കന്‍, വേണു, മനു, വാണി (നിര്‍മ്മലയുടെ കമന്റ്) അങ്ങനെയങ്ങനെ വായിക്കുന്തോറും ആദരപൂര്‍വ്വം പ്രണമിക്കേണ്ടുന്ന കഥാകൃത്തുക്കളുടെ നീണ്ട നിര......

ആരൊക്കെ, എവിടെനിന്നൊക്കെ,യെന്നറിയില്ല.ഒരു വിരലുകൊണ്ട് കവിതകള്‍ type ചെയ്യുന്നതിന്റേയും ജ്യോതിഷത്തിന്റേയും സര്‍വ്വോപരി അദ്ധ്യാപനത്തിനുള്ള തയ്യാറെടുപ്പുകളുടേയും ബദ്ധപ്പാടുകള്‍‍ക്കിടയില്‍,,

എല്ലവരേയും പരിചയപ്പെടാനുള്ള ആഗ്രഹം ബാക്കിയാകുന്നു.

"ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവി’നെക്കുറിച്ച് നിശാഗന്ധി എന്നൊരു കവിത, ഞാനും പണ്ടെഴുതിയിട്ടുണ്ട്.

'മദേഴ്സ്‌ഡേ' ആശംസകള്‍!

വസന്തം വന്നു വിളിച്ചപ്പോള്‍

പുഴ പോലെ ഒഴുകുമ്പോള്‍

ബൂലോഗര്‍ക്ക്‌ ഈസ്റ്റര്‍ ആശംസകള്‍!

മാര്‍ച്ചുമാസത്തില്‍ മഞ്ഞുകാലം മടിച്ച്‌ .........

ബൂലോഗര്‍ക്ക്‌ കൃസ്തുമസ്സ്‌ നവവത്സരാശംസകള്‍.

ശിശിരകാലവര്‍ണ്ണങ്ങള്‍ - എന്റെ വീടിനുചുറ്റും.

ഒരു ബൂലോഗസംഗമം

ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്‌

വട്ടന്‍ തേങ്ങ

ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍

ഓണത്തുമ്പി

ഓര്‍മ്മകളുണര്‍ന്നപ്പോള്‍

പെയ്തുതീര്‍ന്ന മഴ

സുനാമി

കാഴ്ചപ്പാട്‌

കാല്‍വെപ്പ്‌

എല്ലാം വായിച്ചു. ഇനി ഞാനെന്താ പറയേണ്ടത്.. ആലോചിക്കട്ടെ, ഒന്നും പറഞ്ഞില്ലല്ലൊ, പറയാം,
ഇനി,യൊരിക്കല്‍....