വേണുവിന്റെ കഥകള്‍‍ / Venu‘s Stories:

വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )

"ഈ ജീവിതത്തില്‍ ഒത്തിരി പഠിയ്ക്കാന്‍ സാധിച്ച ഒരു മഹാ ഭാഗ്യവാന്‍. " എന്നു എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളാണ് വേണുവിന്റേതെന്ന് വായനാനുഭവം.

"ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു."-എന്നത് പച്ചയായ ജീവിതാനുഭവം.

Metaphysics-ന്റെ ഊടുവഴികളിലൂടെ ഇടറി നടന്നുകൊണ്ടിരുന്ന കാലഘട്ടങ്ങളിലെന്നോ മനസ്സിലുറച്ചകാര്യമാണ്- "അനുഭവം പ്രമാണം".

"മനസ്സില്‍ വിരിയുന്ന മാതളപ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഓരോ ചിത്രത്തിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും, വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല."

എന്നിട്ടും വഴിത്താരകള്‍ പിന്നിട്ടു നാം മുന്നോട്ടുതന്നെ നടക്കുന്നു. അതാണ് ജീവിത,മെന്നു ഞാനും തിരിച്ചറിയുന്നു. അത് മനസ്സു തണുപ്പിക്കുന്ന അനുഭവമാണ്. ഇങ്ങനെ തിരിച്ചറിവിന്റെ അനുഭവങ്ങളിലൂടെ അനുവാചകനെ കൈപിടിച്ചു നടത്തുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്‍.

ഇനിയു,മൊത്തിരിയൊത്തിരി പറയാനുണ്ട്.,,,,,.

ഏതാനും കവിതകളുമായി വന്ന് ചന്തക്കു പുറത്ത് തോര്‍ത്തും വിരിച്ചിരുന്ന എനിക്ക്, കഥാകഥനത്തിന്റെ അത്ഭുതച്ചിമിഴുകള്‍ തുറന്നു കാണിച്ചുതന്നതിന് എങ്ങനെയാണ് നന്ദി പറയുക.

പ്രിയപ്പെട്ട വേണു,,

ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചതു പോലെ, നോവലിന്റെ പടിപ്പുര തുറക്കൂ. എം. ടി.-യെ പോലെ എന്നല്ല, അതിനു,മപ്പുറത്തേക്കു പോകുവാനുള്ള കോപ്പുകള്‍ താങ്കളുടെ പക്കലുണ്ട്.

സ്നേഹാദരങ്ങളോടെ,,,,,