നാന്ദി
ബ്രാഹ്മണനാണു ഞാ,നെന്നെന്നു,മീ നവ-
ബ്രാഹ്മണ്യ,മെന്നെപ്പുലര്‍ത്തിടട്ടെ.
1
ഭൂമിയും പത്രവും ചാനലും പാര്‍ക്കുമായ്
സാമ്യവാദം പുതു ജന്മിയാകെ,
ഞാനു,മെന്‍ സമ്പാദ്യ,മിന്‍വെസ്റ്റു ചെയ്തിടാം
മോനൊരാള്‍ ഭാവിയില്‍ കേമനാകാന്‍.
പണ്ടത്തെ,പ്പാഴ്മരപ്പെട്ടിയില്‍ തപ്പിയാ-
ലുണ്ടാകു,മഞ്ചാറു പുസ്തകങ്ങള്‍
താളുകള്‍ പിന്നി, ച്ചിതല്‍, കൃമി, കീടങ്ങള്‍
വാളുമായാര്‍ക്കുന്ന തത്ത്വശാസ്ത്രം
ആര്‍ക്കാര്‍ക്കും വേണ്ടാതിന്നോര്‍ക്കുന്ന മാത്രയില്‍
കാര്‍ക്കിച്ചു തുപ്പും വിപര്യയങ്ങള്‍
നിങ്ങള്‍ക്കിരിക്കട്ടെ വര്‍ഗ്ഗാധിപത്യത്തിന്‍
ചങ്ങലപ്പൂട്ടുകള്‍ തീര്‍ത്തിടാനായ്
2
നല്ലൊരു ചിത്രം തിരി കൊളുത്തി,
രക്തപുഷ്പങ്ങളാലര്‍ച്ചന, കോടികള്‍
ഭക്തന്മാര്‍ കാണിയ്ക്ക,യേകിടട്ടെ
നൂറ്റെട്ടു നാമങ്ങള്‍ നിത്യം ജപിക്കണം
പറ്റിയാല്‍ ചോരക്കുരുതി വേണം
പാമരന്മാര്‍ക്കായി വ്യാഖ്യാനം; സാഹിത്യ-
ക്കോമരങ്ങള്‍ തുള്ളി,യാര്‍ത്തിടേണം
ലോകബാങ്കും മദ്യ, ലോട്ടറി, മാഫിയ-
ച്ചേകവര്‍ പൂരം നടത്തിടട്ടെ
കീഴാള രക്തത്തി,ലാറാട്ടു, പുണ്യാഹ-
മേഴെട്ടു നാള്‍ ’പഞ്ചതാര’ സദ്യ.
നന്ദി
ലോക,മിമ്മട്ടങ്ങു പോകട്ടെന്‍ താവഴി-
യ്ക്കേകട്ടെ, സ്ഥാന,മാനങ്ങളെന്നും.
5 comments:
:)
കവിത ഇഷ്ടമായി.
--
Its very nice... waiting for more..
നന്നായിരിക്കുന്നു ഈ കവിതയും.
saaramgi, siva, haree,,
നന്ദിയുണ്ടെല്ലാര്‍ക്കും.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ "നവബ്രാഹ്മണ്യം" എന്നൊരു പ്രയോഗം കണ്ടു. കൂടെ ആനുകാലിക സംഭവങ്ങളും ഗൌരിയമ്മയുടെ അനുഭവക്കുറിപ്പുകളും. എല്ലാം കൂടി കുളത്തിലേക്കൊരു കല്ലെടുത്തിട്ടു, അത്രമാത്രം.
ഭീകരമായ സുനാമിത്തിരകള്‍ പാഞ്ഞടുക്കുമ്പോഴും നിസ്സംഗതയോടെ നോക്കിനില്ക്കുന്ന മലയാളിക്കൊരു മുന്നറിയിപ്പാണ് ഈ കവിത.
നവബ്രാഹ്മണ്യം ജാതീയമോ, വര്‍ഗ്ഗീയമോ, മതപരമോ അല്ല: അത് അധികാരത്തിന്റേയും അധിനിവേശത്തിന്റേയും പ്രതീകമാണ്
ഞാന്‍ ഒരു വഴിപോക്കനാണ്
“ഞാനു,മെന്‍ സമ്പാദ്യ,മിന്‍വെസ്റ്റു ചെയ്തിടാം
മോനൊരാള്‍ ഭാവിയില്‍ കേമനാകാന്‍“.
വെറുതേ ബ്ലോഗിലൂടെ അലഞ്ഞപ്പോള്‍ ശ്രദ്ധിച്ചതാണ്
ആഹ! അസ്സലായിട്ടുണ്ട്.ഒരുപാട് നന്നായിട്ടുണ്ട്.
Post a Comment