സാരംഗിയുടെ കവിത-മൌനമാണിന്നു ഞാന്‍സാരംഗി, കവിത ചൊല്ലുമ്പോള്‍.......

മരണച്ചിലമ്പിന്‍ കിലുക്കമല്ല
ചിറകറ്റ സ്വപ്നച്ചിതകളല്ല,
പൂനിലാത്തൂവല്‍ തൊടുന്നപോലെ
പ്രേമാര്‍ദ്രമോമലിന്‍ കൊഞ്ചല്‍ പോലെ
ഒരു കുഞ്ഞു പുഞ്ചിരിച്ചേലു പോലെ
തിരുവോണ നാളിന്‍ കിനാവു പോലെ