Tuesday, August 7, 2007

ജനിതക വൈക്ലബ്യം

നിറത്തോടുള്ള അലര്‍ജി ഒരു ജനിതക വൈക്ലബ്യമായി തലമുറകളുടെ കോണിയിറങ്ങി വന്ന വഴിയാണ്
(തലയണരഹസ്യം, തലയണമന്ത്രമല്ല കേട്ടൊ മനസ്സിലാകാതിരുന്നതിന്റെ രഹസ്യവും മറ്റൊന്നായിരിക്കില്ല, യാത്രാ ക്ഷീണം കാണുമായിരിക്കും)
ദോശക്കടമുക്കിലൊരാള്‍ക്കൂട്ടം കണ്ട് എത്തിനോക്കിയത്.
വേണ്ടാത്തിടത്തൊക്കെ എത്തിനോക്കുന്നത് പണ്ടേയുള്ള ശീലമാണെന്ന് പുലിക്കറിയില്ലല്ലൊ. മൊഞ്ചന്മാരും മൊഞ്ചത്തികളും കൂടിയങ്ങനെ കലപിലാന്ന് ചലപിലാന്ന്...
ഇച്ചിരെ തീ ചോദിക്കാന്നു വച്ചപ്പൊ, ആരും മൈന്റു ചെയ്യണുമില്ല.
ഇത് ഇന്നത്തെയോ ഇന്നലത്തെയൊ കാര്യമാണോ...
ഭൂലോകം സൃഷ്ടിക്കപ്പെട്ട അന്നു മുതലെയുള്ളതാ..
ഒടേതമ്പുരാനായിട്ടു തുടങ്ങി വച്ചതാ...അല്ലേലും ഈ തമ്പുരാക്കന്മാരിങ്ങനാ...
ഇപ്പൊഴല്ലെ കാര്യം മനസ്സിലായത്.
ഇനി വൈക്ലബ്യം അടുത്ത കോണിയിലേക്ക്....

1 comments:

Raji Chandrasekhar said...

മനസ്സിലായവര്‍ കൈപൊക്കട്ടെ...