ബ്ലോഗുവായന


വായനയുടെ വിശാലമായ വാതായനങ്ങളാണ് ബ്ലോഗുകള്‍ തുറന്നു തന്നത്. ഇത്രയധികം സര്‍ഗ്ഗാത്മകതയുള്ള ജനതതി ഏതൊരു രാജ്യത്തിനും മുതല്ക്കൂട്ടു തന്നെയാണ്.
ബ്ലോഗുകളെ പല വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നതു പരിശോധിച്ചാല്‍ തന്നെ ഈ മേഖലയുടെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളു. എല്ലാ വിഭാഗത്തിലും പെട്ട ബ്ലോഗുകളെ പരിശോധിക്കുവനും വിലയിരുത്തുവാനും തുടങ്ങിയാല്‍ എവിടെച്ചെന്നവസാനിക്കും ദിനംപ്രതി പുതിയ പുതിയ പോസ്റ്റുകളും ബ്ലോഗുകളും വന്നുകൊണ്ടേയിരിക്കുന്നു. പലതും ഒന്നോ രണ്ടോ പോസ്റ്റുകളോടെ അവസാനിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ വായനയ്ക്കായി ബ്ലോഗുകളെ എങ്ങനെ തെരഞ്ഞെടുക്കുമെന്നത് ഇപ്പോഴും ഒരു സമസ്യയാണ്.
മലയാളം ബ്ലോഗര്‍മാരായി എന്റെ മുന്‍പേ നടന്നു നീങ്ങിയവര്‍ എന്റെ കൈപിടിച്ച് അവരോടൊപ്പം കൂട്ടിയത് ഏറെ അനുഗ്രഹമായി.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വിശാലമായ മനോഭാവത്തോടെ ബ്ലോഗ് വായനതുടരട്ടെ. ബ്ലോഗുവായനയില്‍ പല പോസ്റ്റുകളുടേയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടി വന്നേക്കും. അതിനുള്ള അനുമതിയും അനുഗ്രഹവും നല്കണേ.....