Wednesday, August 22, 2007
രക്തസാക്ഷി
ഞങ്ങള്‍
ഇടം വലം നിശ്ചയിക്കുന്നവര്‍
ഇടത്തോട്ടു നോക്കുവോര്‍,
പുരോഗമന പരീശന്മാര്‍,
മതേതരത്വത്തിന്റെ അപ്പോസ്തലന്മാര്‍.
ഞങ്ങള്‍ തൊട്ടാല്‍
എന്തും പുരോഗമനം
അഴിമതി വിമുക്തം
എഴുതിയാലോ ഭാഷയുടെ അപനിര്‍മ്മാണവും.
അതു മാത്രം വായിക്കുക,
ചര്‍ച്ച ചെയ്യുക,
പ്രചരിപ്പിക്കുക.
ഇടതോരം ചേര്‍ന്നേ പോകുക.
നിങ്ങള്‍ വലത്തോട്ടടുക്കുകയും
വലത്തോട്ട് നോക്കുകയും ചെയ്യുന്നവര്‍,
വര്‍ഗ്ഗീയ വളമൂറ്റുവോര്‍,
വിഷമേറ്റുവോര്‍,
പ്രതിലോമകശ്മലര്‍.
നിങ്ങളെ,
വായിക്കരുത്,
കേള്‍ക്കരുത്,
ചര്‍ച്ചിക്കരുത്-
എന്ന് പ്രത്യയശാസ്ത്രം.
വെറുക്കുക, ഒറ്റപ്പെടുത്തുക-
എന്ന് പ്രവര്‍ത്തന തന്ത്രം.
’അവന്‍’
ചിന്തയില്‍ സ്വാതന്ത്ര്യം കാണുന്നവന്‍
അല നിറയു,മാത്മാവിനരിയ സ്വാതന്ത്ര്യമാ-
യണുതോറുമെന്നും പുനര്‍ജ്ജനിപ്പോന്‍.
ആശയങ്ങള്‍ക്കുമേല്‍ സ്വത്വം മറയ്ക്കുവാന്‍
ഇടതെന്നു, വലതെന്നു വേഷമാടാത്തവന്‍.
നിറമുള്ള കണ്ണടച്ചില്ലുകള്‍ക്കപ്പുറം
നേരു കാണുന്നവന്‍
നേരെ നോക്കുന്നവന്‍.
നവനരനു സഞ്ചാര പാത തീര്‍ക്കുന്നവന്‍
കാഴ്ചയുടെ മുന കൂര്‍ത്ത മുള്ളിനാ-
ലാള്‍വലകള്‍ വീശുവോന്‍
ആളെപ്പിടിക്കുവോന്‍.
വരിക,
കൈ കോര്‍ത്തിടാം
ഞങ്ങളും
നിങ്ങളും
കാല്‍വരിക്കുന്നിലേയ്ക്കവനെ നയിച്ചിടാം.
അവനെ,യതിവേഗ-
മാക്കുരുശ്ശിലൊന്നേറ്റിടാ-
മവസാന,മിങ്ങനെ കൈ കഴുകാം.
നിങ്ങളാണവനെയും കൊന്നവര്‍, നിന്ദിതര്‍,
ഞങ്ങള്‍, ക്കിതിലൊരു പങ്കുമില്ല.
അവനാണു ഞങ്ങള്‍തന്നരുമക്കിടാവിനി-
ക്കവലയ്ക്കു കാവലാം രക്തസാക്ഷി.
Subscribe to:
Post Comments (Atom)
5 comments:
അവനാണു ഞങ്ങള്‍തന്നരുമക്കിടാ,വിനി-
ക്കവലയ്ക്കു കാവലാം രക്തസാക്ഷി
ഇടതും വലതും അല്ലാത്ത് എന്താണ്? പേരില്ലാത്ത് ആ സ്ഥലങ്ങളിലുള്ളവര്‍ക്ക് തലച്ചോറിനു പകരം മെമ്മറി കാര്‍ഡാണോ ഉപയോഗിക്കുന്നത്...
:)
നല്ല രചന!
കൊള്ളാം
ഇടതും വലതുമെല്ലാം ആപേക്ഷികമെന്നൊരു തലനരച്ച അരവട്ടന്‍ പറഞ്ഞതെത്രശരിയല്ലേ?
lupmdmgyd <- ന്റെ വേറ്ഡ്‌വെരി പറമ്പ് ഭഗോതീ കാത്തോളണെ!
Post a Comment