യരലവ: മണ്ണിര

കമന്റുകളെക്കുറിച്ച് ദേവന്‍ ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്.
പ്രായോഗികതലത്തില്‍ അതെത്രമാത്രം പ്രസക്തമായിരിക്കുന്നുവെന്നാണ് നാം ചിന്തിക്കേണ്ടത്.

ഒരു കഥാകൃത്ത്, കവി, സാഹിത്യകാരന്‍... എങ്ങനെയാണ് ആസ്വാദകപക്ഷത്തോട് പ്രതികരിക്കേണ്ടത് എന്നതിനൊരുദാഹരണമായി യരലവ-യെ ചൂണ്ടിക്കാണിക്കാം.

പെട്ടികള്‍, "മണ്ണിര" , "കോങ്കണ്ണി." എന്നിവയായിരുന്നു പ്രസിദ്ധീകരിച്ചവ. എന്നാല്‍ ആസ്വാദനത്തോട് ഭാവാത്മകമായി പ്രതികരിച്ചുകൊണ്ട് ’പെട്ടികള്‍’ അദ്ദേഹം എഡിറ്റു ചെയ്യാന്‍ തീരുമാനിച്ചു. രൂക്ഷമായ വിമര്‍ശനങ്ങളോ, കലപില ബഹളങ്ങളോ ഒന്നുമുണ്ടായിട്ടല്ല. വളരെക്കുറച്ചു കമന്റുകള്‍ മാത്രമെയുണ്ടായിരുന്നുള്ളുവെന്നാണ് തോന്നുന്നത്. ഒട്ടുമിക്കവാറും കാര്യമാത്രപ്രസക്തങ്ങളും.

ഒരു യഥാര്‍ത്ഥ കഥാകാരന് തന്റെ കഥയോടുണ്ടായിരിക്കേണ്ട അര്‍പ്പണ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. അര്‍പ്പണ മനോഭാവമുള്ളവര്‍ക്കേ വിജയമുണ്ടാകൂ..

യരലവ: മണ്ണിര
"വീണ്ടും പെറ്റ നാട്ടിന്റെ നാറ്റം;" നാടന്‍ പ്രയോഗമാണെങ്കിലും ’നാറ്റം’ സുഖമായി തോന്നിയില്ല.

കഥ മൂന്നും കൊള്ളാം, പെട്ടികള്‍ പൊട്ടിക്കാന്‍ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല, സുഖിച്ചില്ല.
ഏവൂരാന്‍,- ’ജന്മഭൂമി’ എന്നതിന്റെ ’തനിമലയാളം’ ആണ് പെറ്റനാട്. ആദ്യം ഉപയോഗിച്ചത് യരലവ ആണോയെന്നറിയില്ല.

"മതി; മതി; എനിക്കു വയ്യ എനിക്കീ മണ്ണും മണ്ണിരയും മതി; വാഴത്തടത്തില്‍ വണ്ണമുള്ള മണ്ണിര കാണും."

അനുവാചകനും ഈ ആത്മസംതൃപ്തി അനുഭവിക്കുന്നു. ഇത് കഥാകാരന്റെ കഴിവാണ്.
യരലവ (type ചെയ്യാന്‍ പ്രയാസം)യുടെ ഈ കഴിവ് അനുദിനം വികസിക്കട്ടെയെന്നാശംസിക്കുന്നു.

രജി മാഷ്


8/11/2007 04:40:00 AM

യരലവ:-

രജി മാഷെ : “ പെറ്റ നാട്ടിന്റെ നാറ്റം” എന്നതു ഇന്‍ഡ്യില്‍ നിന്നു പുറത്തു പോയി നമ്മള്‍ തിരിച്ചിറങ്ങുമ്പോള്‍ നമുക്കു തോന്നിത്തുടങ്ങുന്ന ഒരു വിമ്മിഷ്ടത്തെ സൂചിപ്പിച്ചതാണ്, നമ്മള്‍ പുറത്തുപൊയി വന്നാല്‍ നട്ടിനോടു സ്നേഹം കൂടും, പുറത്തു കണ്ടതുപോലെയൊക്കെ എന്റെ നാട്ടിലും വേണം എന്നു തോന്നും. നമ്മുടെ പൊട്ടിപ്പോളിഞ്ഞ റോഡും ഗട്ടറും പാലങ്ങളും കച്ചറ കൂമ്പാരങ്ങളും പോസ്റ്ററുകളും കാണുമ്പോള്‍ ‘കയ്യും കാലും തളര്‍ന്നുപോവും‘. എന്റെ എത്രയോ തലമുറകല്‍ ജീവിക്കേണ്ട ജീവിച്ച എന്റെ മണ്ണ്, അതു നാറിയാലും പൂത്തുല്ലസിച്ചാലും എന്റേതു തന്നെ.

നാലു പെട്ടികള്‍ എന്നതു ഒരു വൈഡ് ആങ്കിളില്‍ എഴുതേണ്ട ഗള്‍ഫ് പ്രവാസിയുടെ നൊമ്പരമാണ്, അത് ഞാന്‍ ഡിലീറ്റുന്നു, അതു കഷ്ണിച്ചു കഷ്ണിച്ച് ഒരോരോ സംഭവമാക്കി എഴുതാം. അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി.

8/11/2007 08:51:00 AM

Raji Chandrasekhar:-

”സുഖമായി തോന്നിയില്ല’ എന്നതിനു പകരം വിമ്മിഷ്ടം എന്നായിരുന്നു ചേര്‍ക്കേണ്ടീയിരുന്നത്, അല്ലെ. അപ്പൊ ആ വാക്കെനിക്കു കിട്ടിയില്ല.

പെട്ടികള്‍ delete ചെയ്യണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല, എങ്കിലും അങ്ങനെ ചെയ്യാനുള്ള താങ്കളുടെ തീരുമാനം ഉചിതമായി. അതില്‍ നിന്നു പല നല്ല കഥകളും പിറക്കും. സംശയമില്ല. കാത്തിരിക്കുന്നു.

ബ്ലോഗ് settings ല്‍ emil- blogsendaddress ല്‍ rahasyalokam@googlegroups.com എന്നു കൊടുത്താല്‍ താങ്കളുടെ പുതിയ പോസ്റ്റുകള്‍ എനിക്കും ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കും ചൂടോടെ കിട്ടുമായിരുന്നു. മാറ്റം വരുത്തുമല്ലൊ.

പിന്നെ, അനുവാചകന്റെ ഭാവനയ്ക്കു കത്തിപ്പടരാന്‍ കുറെക്കൂടി സൂചനകള്‍ കൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കണേ..
താങ്കളുടെ പോസ്റ്റും എന്റെ കമന്റുകളും മറുപടിയും രഹസ്യലോകത്തില്‍ ബ്ലോഗുവായന, കമന്റുകള്‍ എന്നീ വിഭാഗങ്ങളായി കൊടുക്കുന്നു, അനുവദിക്കുമെന്ന പ്രതീക്ഷയോടെ.8/11/2007 10:38:00 PM