Friday, September 14, 2007

അമ്മിഞ്ഞപ്പാല്‍


മതി നിറുത്തിടാ,മിരുളിലേക്കുള്ള
കുതിപ്പുക,ളേറെത്തളര്‍ന്നു ഞാന്‍ സഖീ

ഇവിടെല്ലാം നവ,മരുണരാശിയി-
ലുദിച്ചടങ്ങുമെന്നറിഞ്ഞു ഞാ,നിനി-
പ്പതുക്കെ,പ്പേരുകള്‍ പരസ്പരം പറ-
ഞ്ഞൊതുങ്ങിടാം ജന്മകുതൂഹലങ്ങളില്‍
വെറുപ്പു,മല്പാല്പ,മസൂയയും ചേര്‍ത്തു
തെറുത്ത താംബൂലം ചവച്ചരച്ചിടാം.

ചെറുപ്പത്തിലമ്മ പകര്‍ന്ന സ്നേഹവും
മറുപടിയായി,ക്കൊടുത്ത നിന്ദയും
പകലുറക്കത്തില്‍ വിളിച്ചുണര്‍ത്തവെ
പകച്ചുപോയൊരെന്‍ പകല്‍ക്കിനാക്കളും
സുവര്‍ണ്ണപാത്രം കൊണ്ടടച്ചതാം സത്യം
കവര്‍ന്നെടുക്കുവാനുഴന്ന ജന്മവും
യമനെ,ദ്ദാനമായ് തിരഞ്ഞു ചെന്നതും
അമല,മാത്മാവിന്‍ പൊരുളറിഞ്ഞതും
വെറുതെ, പ,ണ്ടമ്മ പകര്‍ന്നൊരമ്മിഞ്ഞ
നറും പാല്‍ മാത്രമാണറിവറിഞ്ഞു ഞാന്‍
ആനുകാലികം 3

1 comments:

Raji Chandrasekhar said...

വെറുപ്പു,മല്പാല്പ,മസൂയയും ചേര്‍ത്തു
തെറുത്ത താംബൂലം ചവച്ചരച്ചിടാം.