കരുത്തുറ്റ
ഭാഷയുടേയും ചിന്തയുടേയും പാഠങ്ങള്‍
മരണത്തേയും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാക്കി
കടന്നു പോകുമ്പോള്‍
നമുക്ക്
ഓര്‍മ്മിക്കുവാന്‍..
“പാഠത്തിന്റെ ഭാഷയെയാണ്
എല്ലാവരും വിമര്‍ശിച്ചത്.
ഭാഷാ ചര്‍ച്ചയിലാണ്
നമ്മുടെ രാഷ്ട്രീയ ചര്‍ച്ച.
കേള്‍ക്കണമെങ്കില്‍
ഈ ഭാഷ വേണം.
എന്നു പറഞ്ഞത് ’ബര്‍ണാഡ് ഷാ’ ആണ്.”
പറശ്ശിനിക്കടവ് SNAKE PARK-ലെ മിണ്ടാപ്രാണികളെ നിഷ്ക്കരുണം കൊന്നൊടുക്കിയതിനേയും പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകനെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയതിനേയും ന്യായീകരിച്ച്, അതുപോലെയുള്ള മറ്റ് പ്രതിസന്ധികളിലും തന്റെ പാര്‍ട്ടിയെ താങ്ങിനിര്‍ത്തിയ സൈദ്ധാന്തിക കേസരി.
പ്രത്യയശാസ്ത്രനിലപാടുകള്‍ മറക്കുന്നവരെ ചെവിക്കുപിടിച്ച് നേര്‍വഴി നടത്തുന്ന മാഷ് (ചിലര്‍ക്ക് വെറും കലാലയാദ്ധ്യാപകന്‍).
’അമ്മ കരയുന്നതെന്തിന് ?’- എന്നന്വേഷിച്ച്, അതിനു കാരണക്കാരായവരെ കണക്കറ്റു ശകാരിക്കുന്ന രാജ്യസ്നേഹി.
അതിന്റെ പേരില്‍ കോടതി കയറേണ്ടി വന്ന തന്റേടി.
കോടതിവിധി തന്റെ നിലപാടുകളെ ശരിവച്ചപ്പോള്‍ അഹങ്കരിക്കാതെ, ആരെയും പുലഭ്യം പറയാതെ, അഞ്ചാംപത്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് ഉറക്കെ ഉദ്ഘോഷിച്ചവന്‍.
അവന്‍ കടന്നു പോകുമ്പോഴാണ് വിജയനില്‍ നിന്നു വിജയനിലേയ്ക്കുള്ള ദൂരം എത്രയധികമാണെന്നു നാം തിരിച്ചറിയുന്നത്.