Friday, June 27, 2008

സാമൂഹ്യപാഠങ്ങള്‍

സാമൂഹ്യപാഠങ്ങള്‍

ജീവിതത്തോടൊപ്പം
കടം വാങ്ങിയ കാശും
തിരിച്ചു കൊടുക്കാനാകാതെ
ചിതയിലോ ചിതലിലോ
ഒടുങ്ങിയേക്കാവുന്ന
കുറെ വ്യാമോഹങ്ങള്‍....

ലോകബാങ്കൊരുക്കുന്ന
സാമൂഹ്യപാഠങ്ങളില്‍ നിന്ന്
പലിശയുടെ
ജലപീരങ്കികള്‍.

ചുവപ്പും കാവിയും പച്ചയും
നീരൊഴുക്കു നിലച്ച ഡാമുകള്‍.

കുത്തകകള്‍ക്ക്
അടിയറവു പറയുന്ന
ആശയങ്ങള്‍...

ഇസങ്ങള്‍
തെരുവുയുദ്ധങ്ങളില്‍
ചവുട്ടിയരയ്ക്കപ്പെടുന്ന
തുണിക്കീറുകള്‍


27-06-2008
ചേര്‍ത്തു വായിക്കാന്‍....

6 comments:

Raji Chandrasekhar said...

സാമൂഹ്യപാഠങ്ങള്‍

ഫസല്‍ said...

കുത്തകകള്‍ക്ക്
അടിയറവു പറയുന്ന
ആശയങ്ങള്‍...

Well

Raji Chandrasekhar said...

"സിനിമ മാത്രമല്ല, വാണിഭങ്ങളും കുത്തകകള്‍ ഏറ്റെടുക്കാന്‍ പോകുന്നു."----എന്നതൊരു നാട്ടുവാര്‍ത്ത

അങ്കിള്‍ said...

:)

jasim said...

http://gadyakavithakal.blogspot.com/

jasim said...

http://gadyakavithakal.blogspot.com/