കേരളത്തിലെ പ്രബുദ്ധ ക്രൌര്യങ്ങള്‍ക്കു
പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടും
വെട്ടിക്കൊല്ലാനും ചവിട്ടിയരയ്ക്കാനും
ജന്മമെടുത്ത
"മതമില്ലാത്ത ജീവന്‍".
വഴിയില്‍ വീണുപോയ ചോറ്റു പാത്രം,
അനാഥമായ വാക്കുകള്‍,
മിഴി കുതിര്‍ന്ന സാരിത്തലപ്പുകള്‍.
ഭീമന്റേയും കീചകന്റേയും രക്ഷകര്‍ത്താക്കള്‍
വിരുന്നുണ്ടു പിരിയുമ്പോള്‍
തെളിവുകള്‍ മാഞ്ഞ്
അഴികള്‍ക്കിടയിലൂടൂര്‍ന്നു പോരുന്ന
കൊലക്കത്തികള്‍.
അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടില്ല,
രക്ഷകര്‍ത്താക്കള്‍ക്ക്
അവരെ
നാളെയും വേണം.
ഇനിയുമുണ്ടല്ലൊ അദ്ധ്യാപകര്‍...
......................................................................
അതി ശക്തമായ പ്രതിഷേധം എല്ലാ തുറകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
- അധ്യാപകനെ ചവിട്ടിക്കൊന്നു
- ആഘോഷിച്ചു മറക്കാം ഈ ഗുരുഹത്യ
- പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....
- ആദരാജ്ഞലികള്‍.....
- വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....
4 comments:
ഇനിയുമുണ്ടല്ലൊ അദ്ധ്യാപകര്‍...
ഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു
മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
നമുക്ക് നമ്മുടെ വിഷമങ്ങള്‍ ഇങ്ങനെ വിളിച്ചു പറയാം എന്നല്ലാതെ ഇതിനൊക്കെ ഒരു ശരിയായ തീരുമാനം എന്നെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?
സസ്നേഹം,
ശിവ.
മനസിനെ വല്ലാതെ പിടിച്ചുലച്ച
ഒരു മരണം ആയി ഇത്.
പുസ്തകം എഴുതുന്നവരോടോ
ഭരണചക്രം തിരിക്കുന്നവരോടൊ
കേരളീയന്‍ എന്ന് ഊറ്റം കൊള്ളുന്ന
പ്രബുദ്ധരായ മലയാളിയോടൊ
ആരോടാ ചോദിക്കണ്ടത്
എന്തിനീ ഗുരുനാഥനെ,
ഈ കുടുംബനാഥനെ,
നിഷ്കരുണം തച്ചു കൊന്നു എന്ന്....
Post a Comment