Friday, August 15, 2008

എന്തേ ഭയക്കുന്നു …

കണ്ണുകള്‍ വേലിക്കകത്തേയ്ക്കു കാറ്റുപോ-
ലുണ്ണാത്തൊരുള്ളിന്റെ ആര്‍ത്തിപോലെ,
എത്തുമെന്നോര്‍ത്തു കിടുങ്ങുന്നുവോ ചിത്ത-
മിത്ര,മേലെന്തേ ഭയക്കുന്നു നീ….
ഇല്ല, നിന്‍ പൂങ്കാവിലേയ്ക്കെന്റെ വണ്ടുകള്‍
തേനുണ്ണുവാന്‍ മൂളിയെത്തുകില്ല.
വന്നെത്തിടും ക്ഷേത്ര മുറ്റത്തു ദേവിയെ-
ക്കണ്ടു കൈകൂപ്പുവാനെന്നുമെന്നും.


18-10-2007

3 comments:

നരിക്കുന്നൻ said...

നല്ല കവിത. ദേവിക്ക് മാഷെ ഇത്രയും ഭയമാണോ..?

lakshmy said...

വളരേ നല്ല വരികൾ. ഇഷ്ടമായി

Raji Chandrasekhar said...

ദേവിയെ കാണട്ടെ.. നരിക്കുന്നാ,
ലക്ഷ്മീ ഞാനൊന്നുമല്ല.

വായനയ്ക്കൊരായിരം നന്ദി.