ഇന്ന് അമാവാസി.
അമാവാസിയുടെ ഇരുള്‍ക്കയങ്ങള്‍ക്കുമേല്‍.....
ചുട്ടുപഴുത്ത വികാരങ്ങളടക്കിപ്പിടിച്ച്
വീര്‍പ്പുമുട്ടി നില്ക്കുന്ന കാര്‍മേഘപടലങ്ങള്‍.....
അവയ്ക്കിടയിലൂടെ
ചിറകടിച്ചുയരുന്ന നീലക്കുരുവി.....
ശാരീരികവും
മാനസികവും
വൈകാരികവും
ആത്മീയവുമായ
എല്ലാത്തരത്തിലുമുള്ള
അടക്കിപ്പിടിയ്ക്കലുകളെയും മറികടന്ന്.....
ആത്മസുഖാനന്ദത്തിന്റെ
അതിരുകളില്ലാത്ത
നീലവിഹായസ്സിലേയ്ക്ക്.....
പൂര്‍ണ്ണിമയിലേയ്ക്ക്.....
തിളച്ചുരുകുന്ന
സൂര്യന്റെ തീക്ഷ്ണസത്യങ്ങളിലേയ്ക്ക്
നിന്നോടൊപ്പം...
Sunday, August 8, 2010
0 comments:
Post a Comment