Sunday, December 12, 2010
ശ്രീ മുഹമ്മദ് റാഫി സാറില്‍ നിന്ന് ......
G S T U സെക്രട്ടറി ശ്രീ മുഹമ്മദ് റാഫി സാറില്‍ നിന്ന് കവിതയ്ക്കുള്ള പുരസ്കാരം...
[[എന്‍ഡോസള്‍ഫാന്‍]]
ചതുരവലയങ്ങള്‍
എല്ലാ നിനവിടങ്ങളേയും
ഒരുമിച്ചു ചേര്‍ക്കുന്നു...
നെഞ്ചിലേയ്ക്കേറ്റും മുന്‍പേ
തിളച്ചു തൂവിയ ആണവ ചേതന
അശുദ്ധമാക്കപ്പെട്ട ജനിതകതീര്‍ത്ഥം.
ലിറ്റില്‍ബോയിയില്‍ നിന്ന്
എന്‍ഡോസള്‍ഫാനിലേയ്ക്ക്
ചതുരവലയങ്ങളുടെ മേല്പാലം.
കാലം
പ്രണയത്തിന്റെ വലക്കണ്ണികളില്‍
മൂടുപടങ്ങള്‍
നിറഞ്ഞൊഴുകുന്ന സ്ഖലനതാപം
യുദ്ധത്തിന്റെ നെടുവീര്‍പ്പുകള്‍
കാലം, പ്രണയം, യുദ്ധം
പരസ്പരം വിസ്ഥാപിക്കപ്പെടുന്ന ത്രിത്വം
അവയ്ക്കിടയില്‍
ജീവിതം മരിച്ചു തീരുന്നു...
Monday, December 6, 2010
പരമേശ്വര്‍ജിയുമായുള്ള ഇന്‍റര്‍വ്യൂ
പരമേശ്വര്‍ജിയുമായി എനിക്കു വളരെ നാളത്തെ അടുപ്പമുണ്ട്.
എന്റെ ആദ്യ കവിതാസമാഹാരം "സരയു ഒഴുകന്നൂ..." പ്രകാശനം ചെയ്തതു് അദ്ദേഹമാണ്.
എന്റെ ചിന്തകളെ തേച്ചുമിനുക്കി ആദര്‍ശോന്മുഖമാക്കിയതും മറ്റാരുമല്ല.
Subscribe to:
Posts (Atom)

