Thursday, March 17, 2011

ഉറങ്ങാത്തവര്‍ക്കു്.....

ഉറക്കം വരാത്ത
ആയിരത്തൊന്നു രാവുകളില്‍
നൊന്തുപെറ്റ
മയില്‍പ്പീലിക്കുഞ്ഞുങ്ങളും
കുപ്പിവളത്തുണ്ടുകളും
മഞ്ചാടിമണികളും
ആകാശത്തോളം വളര്‍ന്ന
കൌമാരം,

നീ ചാരി നിന്ന
വെയിറ്റിംഗ് ഷെഡ്ഡിന്
എന്തൊരു ക്ഷമ !

അതിപ്പോഴും
അങ്ങനെതന്നെ
കാത്തു നില്‍ക്കുന്നു…

അവിടേയ്ക്ക്…
ഒരിക്കല്‍ കൂടി….

ഇപ്പോള്‍ കണ്ണു നിറയുന്നത്
ഉറക്കത്തിന്
എണ്ണാനറിയാത്തതു കൊണ്ടാണ്..!

ഉറക്കം വരാത്തത്
ആയിരത്തൊന്നു രാവുകള്‍ക്കല്ലല്ലോ…