Monday, August 17, 2009

രാം ആര്‍. നായര്‍

രാം ആര്‍. നായര്‍, ശ്രീകാര്യം ലയോള സ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. അവന്റെ കണക്കു ടീച്ചര്‍ നല്‍കിയ പ്രോജെക്റ്റ് അവന്‍ വളരെ താത്പര്യത്തോടെയാണ് ചെയ്തു തീ‍ര്‍ത്തത്.

അതൊരു രസകരമായ ഗണിത ശേഖരമായാണ് എനിക്കു തോന്നിയത്. നിനക്കിതൊരു ബ്ലോഗാക്കിക്കൂടെ എന്ന് ഞാനവനോട് ചോദിച്ചു.

അവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു http://fascinatingmath.blogspot.com/
എന്നെ സ്വീകരിച്ചതു പോലെ ബൂലോകം അവനെക്കൂടി സ്വീകരിക്കുക.

Read more...

Thursday, May 28, 2009

വായന 28-05-09

  1. തിങ്ങി തിങ്ങി മരണം വരികളില്‍ പൂമാല ചൂടീ നില്ക്കുന്നു, എങ്കിലും വായനയില്‍ സുഖം പകരുന്നുണ്ട് അവ.

  2. സാംസ്കാരിക ഫ്ലഷ് മലയാളികള്‍ വായിക്കേണ്ടതാണിത്. വിശേഷിച്ചും കവിതയെഴുതുന്നവര്‍...

  3. ഓര്‍മ്മ "ഓര്‍ത്തുപോകുന്നു നിന്നെ ഞാന്‍"- എന്നു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. എന്തിനാണ് നല്ല വരികള്‍ വെറുതെ മുറിക്കുന്നത്.

  4. ആറന്മുള കണ്ണാടി | Aranmula metal mirror | Kerala Tourism

  5. ഓര്‍മകളില്‍/അക്‍ബര്‍

Read more...

Tuesday, May 26, 2009

ബാലകവിതകള്‍

  1. അപ്പൂപ്പനും പിള്ളേരും
  2. ആമ
  3. ആളൊരിക്കലും കേറാത്ത വണ്ടി
  4. ഊഞ്ഞാലാട്ടം
  5. ഒന്നുമൊന്നും...
  6. ഒന്നേ...ഒന്നേ...
  7. ഓടിക്കോ...
  8. ഓട്ടോറിക്ഷ
  9. കുഞ്ഞിപ്പൂച്ച
  10. കൃഷീക്കാര്‍
  11. ക്ലോക്ക്‌
  12. ചാക്കോച്ചനും ചാരുകസേരയും
  13. ചിരവ
  14. ചെണ്ട
  15. തീപ്പെട്ടി
  16. തൊട്ടാവാടി
  17. ത്രാസ്‌
  18. പാമ്പന്‍ചേട്ടനെ പറ്റിച്ചേ...
  19. പൂക്കളം
  20. മാങ്ങയും മൂങ്ങയും
  21. വിത്തു വിതയ്ക്കാം
  22. വേലപ്പന്‍

Read more...

കാരണവരുടെ ചിരി

പിള്ളേരുടെ ബഹളവും കളികളും കണ്ട്, ഉമ്മറക്കോലായിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു കാരണവര്‍.

അനന്തരവന്മാരും സംബന്ധക്കാരും ഭരണം ഏറ്റെടുത്തതില്‍ പിന്നെ പണിയൊന്നുമില്ല.

അവര്‍ സമ്മതിച്ചിട്ടു വേണ്ടെ...

ആശയുണ്ട് മിണ്ടിയില്ല എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്.

കാരണവരെ ഒതുക്കിയതിന്റെ സന്തോഷത്തില്‍ പിള്ളേരെല്ലാം കൂടി മുറ്റത്ത് കളിച്ചു തിമിര്‍ക്കുകയാണ്. കുസൃതിക്കൊട്ടും കുറവില്ല.

മുറ്റത്തെന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട്, കാരണവരൊന്ന് തല പൊക്കി നോക്കി. ദാണ്ടെ പിള്ളേരെല്ലാം മുറ്റത്ത് മറിഞ്ഞടിച്ച് കിടക്കുന്നു.

ഒരുത്തന്‍ എഴുന്നേറ്റു നില്പുണ്ട്, രണ്ടു മൂന്നെണ്ണം പാതിയെഴുന്നേറ്റ മട്ടിലും. ബാക്കിയെല്ലാം പടും കിടപ്പു തന്നെ.

അതു കണ്ടപ്പോള്‍ കാരണവര്‍ തന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി.
ആ ചുണ്ടുകളില്‍ അറിയാതൊരു ചിരി വിടര്‍ന്നു. ( അതൊ, കസേരയ്ക്കു പുറകില്‍ നിന്ന് ആരെങ്കിലും ഇക്കിളി കൂട്ടിയതാണോ...)

"ഞങ്ങളുടെ മക്കള്‍ വീണപ്പോള്‍ കാരണവര്‍ ചിരിക്കുന്നോ...? ഇതൊടുക്കത്തെ ചിരി തന്നെ.. കാണിച്ചു കൊടുക്കാം. " ആരൊക്കെയൊ പിറുപിറുക്കുന്നു.

കസേരയില്‍ നിന്ന് കാരണവരെ വലിച്ചു താഴെയിടാന്‍ തക്കം പാര്‍ത്തിരുന്ന അനന്തരവന്മാര്‍ക്കും സംബന്ധക്കാര്‍ക്കും വാശി കൂടി.

അവരൊരുമിച്ചുകൂടി കാരണവരുടെ കാലു പിടിക്കാന്‍ ആഞ്ഞടുത്തു. (വലിച്ചിടാനാണേ..)

ആ വരവു കണ്ടപ്പോള്‍ കാരണവര്‍ക്കു വീണ്ടും ചിരി പൊട്ടി.



26-05-09

Read more...

Monday, May 25, 2009

കാര്‍ട്ടൂണ്‍ കവിതകള്‍

  1. അ ക്ഷമ

  2. ആരും കണ്ടില്ല..........!

  3. ആര്‍ക്കാണ് ബോധം.....?

  4. കാരണവര്‍

  5. ...........................???

  6. ജനിതക വൈക്ലബ്യം

  7. നാലോ അഞ്ചോ കോടികള്‍

Read more...

Sunday, May 24, 2009

പ്രണയവാത്സല്യം

ഒരു

ദിവസമാണെങ്കിലും

കാണാതിരിക്കാന്‍

പ്രയാസമാണല്ലൊ

കുഞ്ഞെ….


ഇതു പ്രണയമല്ലല്ലൊ….?


ബന്ധനങ്ങളുടെ

നനുനനുത്ത

നൂലിഴകളില്‍

തലങ്ങും വിലങ്ങും

വരിഞ്ഞു മുറുകുമ്പോള്‍


ഇനിയെന്തു പ്രണയം……


നീ

പ്രണയത്തില്‍ നിന്ന്

വാത്സല്യത്തിലേയ്ക്കെന്നെ

വലിച്ചെടുക്കുമ്പോള്‍


ഉണ്മയുടെ

അമൃതകുംഭങ്ങള്‍ നിറയുന്നു.


നീ

ചിരിനിലാവ്….


എന്നാലും

കാണാതിരിക്കാന്‍

വയ്യ…….

26-02-2009

Read more...

Saturday, May 23, 2009

സിനിമയിലെ വില്ലന്മാര്‍

സിനിമയിലെ വില്ലന്മാര്‍

ഇപ്പോള്‍

ബലാത്സംഗം ചെയ്യാറില്ല.


വലിച്ചു കീറാനോ

ഉരിഞ്ഞെറിയാനോ

ഉടുതുണികളില്ലാഞ്ഞിട്ടല്ല.


പ്രായം കൂടിയതുകൊണ്ടോ

ആവതില്ലാത്തതുകൊണ്ടോ

അല്ല.


ചെറുപ്പക്കാരായ

ചെറുമക്കളെ

പരിശീലിപ്പിക്കുകയാണ്.


അവര്‍ക്കാണ്

അത്തരം ജോലികള്‍…


അല്ലെങ്കിലും

അതിപ്പൊ

അങ്ങനെയൊക്കെത്തന്നെയാണല്ലൊ

ജീവിതത്തിലും…….


വില്ലന്മാര്‍

വയസ്സായി

മന്ത്രിമാരാകുമ്പോള്‍

അവരുടെ മക്കള്‍…

മന്ത്രിപുത്രന്മാര്‍….

18-02-2009

Read more...
Google Groups
Subscribe to ?????????
Email:
Visit this group
Creative Commons License
രഹസ്യലോകം by രാജി ചന്ദ്രശേഖര്‍ is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at rahasyalokam.blogspot.com.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP