Recent Articles

Download The Free Android App രജി മാഷ്‌

ലേഖനങ്ങൾ

നല്ല വാക്കുകൾ...

ഒന്നു ചിരിച്ചു പാടാന്‍

വെറുതെ, മിഴി കോര്‍ത്തു നിന്നിടാമൊന്നുമേ
പറയാതെ,യെന്തോ പറഞ്ഞു പോകാം
ഇനി നമ്മള്‍ കാണുമോ, കരിയില കാറ്റത്തു
തനിയേ പറന്നു മറഞ്ഞു പോകാം

ഒരു വാക്കുപോലുമില്ലോതിയില്ലിന്നോള-
മൊരു കനല്‍ കരളില്‍ നാമോര്‍ത്തു വച്ചു
തരളമാം പൂമണം നിസ്വനം നീലാഭ
തിരളുന്ന പീലിയും കാത്തു വച്ചു.

ഒരു രാവു മായ്ചു പൊന്‍കതിരുകള്‍ വിരിയിക്കു-
മൊരു നോട്ട,മീ ജന്മനേര്‍വെളിച്ചം
അതുപോരു,മേതിരുള്‍ പാതയും താണ്ടുവാ-
നിതുപോലെ,യൊന്നു ചിരിച്ചു പാടാന്‍.